Latest Updates

തിരുവനന്തപുരം: മലയാള സിനിമയില്‍ നിയമവിരുദ്ധമായത് ഒന്നും അംഗീകരിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഷൂട്ടിംഗിനിടെ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതി സര്‍ക്കാര്‍ ഗൗരവപരമായി അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിന്‍സിയുടെ പരാതി ഗൗരവമുള്ളതാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ നിയമപരമായ സമീപനം സ്വീകരിച്ച നടിയുടെ സമീപനം സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമയില്‍ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവണതകള്‍ക്കെതിരെ രംഗത്ത് വരുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഉയര്‍ന്നു വന്ന സമാന വിഷയങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, സിനിമാ സംഘടനകളുമായി ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെ ഇത്തരം പ്രവണതകള്‍ക്കെതിരായ ഇടപെടലുകള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത സിനിമ കോണ്‍ക്ലേവിലും ഈ വിഷയം ചര്‍ച്ച ചെയ്യും. അത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സിനിമാ സംവിധായകരും നിര്‍മ്മാതാക്കളും ഉടന്‍തന്നെ ശക്തമായ നടപടികള്‍ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒറ്റക്കെട്ടായി മാത്രമേ ഈ വെല്ലുവിളിക്ക് തടയിടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get Newsletter

Advertisement

PREVIOUS Choice